Connect with us
Malayali Express

Malayali Express

യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു

GULF

യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു

Published

on

അബുദാബി: മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചിരിക്കുന്നു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിക്കുകയുണ്ടായി.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബുദാബി പൊലീസ് വേഗപരിധി കുറച്ച വിവരം അറിയിക്കുകയുണ്ടായത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിക്കുകയുണ്ടായി. അല്‍ ഐന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളില്‍ വേഗപരിധി പരിമിതപ്പെടുത്തിയത്. അല്‍ ദഫ്ര, ബു ഹുമ്ര, ഹമീം, അല്‍ ഹഫാ ഏരിയകളിലും കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകും.

Continue Reading

Latest News