INDIA
കര്‍ഷക സമരം 51ാം ദിവസത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം അന്പത്തൊന്നാം ദിനത്തിലേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം. ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
താല്കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമര്‍ശനമായി ഉയരുന്നത്.
അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പറഞ്ഞു.
-
INDIA3 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA3 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA3 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE3 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA3 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA3 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി