INDIA
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.27 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. 19,85,071 പേര് ഇതിനോടകം തന്നെ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ആറ് കോടി അറുപത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടിയിരിക്കുകയാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ മരിച്ചതും അമേരിക്കയിലാണ്. 3.93 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി മുപ്പത്തി ഒന്‍പത് ലക്ഷം പേര് സുഖം പ്രാപിക്കുകയുണ്ടായി.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,12,831 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,10,459 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര് മരിച്ചു. 1,01,46,254 പേര് രോഗമുക്തി നേടിയിരിക്കുന്നത്.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,06,009 പേര് മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര് സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള റഷ്യയില്‍ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.
-
INDIA3 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA3 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA3 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE4 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA4 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA4 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA4 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA6 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി