Connect with us
Malayali Express

Malayali Express

ശബരിമല മകരവിളക്ക് ഇന്ന് : പ്രവേശനം 5000 പേര്‍ക്കുമാത്രം

KERALA

ശബരിമല മകരവിളക്ക് ഇന്ന് : പ്രവേശനം 5000 പേര്‍ക്കുമാത്രം

Published

on

ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് ഇന്ന് നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന് മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ ഇന്നലെ ശുദ്ധിക്രിയകള്‍ നടന്നു. ഉച്ചപൂജയോടനുബന്ധിച്ച്‌ ബിംബ ശുദ്ധിക്രിയയും നടന്നു.

  • ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന് രാവിലെ 8.14ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ ഉപയോഗിച്ച്‌ അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ. പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ളാഹയില്‍ നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപൂര്‍വ്വം തിരുവാഭരണം സ്വീകരിച്ച്‌ ആനയിക്കും. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച്‌ ആനയിക്കുക.
Continue Reading

Latest News