INDIA
സൈന്യത്തില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: കേന്ദ്രം സുപ്രിം കോടതിയില്‍

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന 2018-ലെ വിധി സേനാവിഭാഗങ്ങളില്‍ ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.
വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനികരായി തുടരാന്‍ യോഗ്യരല്ല എന്നാണ് കേന്ദ്രത്തിന്‍്റെ വാദം. സഹപ്രവര്‍ത്തകരുടെ ഭാര്യമായുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സൈനികരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്ന് കേന്ദ്രം ഹര്‍ജിയില്‍ പറയുന്നു. 2018ലെ വിധിക്കു ശേഷം ഇത്തരക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുമ്ബോള്‍ തങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരെ കുറ്റക്കാരാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് 2018 സെപ്തംബറിലാണ് സുപ്രിം കോടതി എടുത്തുകളഞ്ഞത്. നിയമം ഭരണഘടനാവിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 21, (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം) എന്നിവയുടെ ലംഘനമാണെന്നുമാണ് കോടതി അന്ന് പറഞ്ഞത്.
-
INDIA3 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA3 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA3 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE3 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA3 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA3 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി