Connect with us
Malayali Express

Malayali Express

രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

INDIA

രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Published

on

രാജ്യത്ത് ബ്രിട്ടനില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കൊവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2.14 ലക്ഷമായി കുറഞ്ഞു. ആകെ രോഗികളുടെ 2.04 ശതമാനം മാത്രമാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,817 പേര്‍ രോഗമുക്തരായി. 202 പേര്‍ മരിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍.

Continue Reading

Latest News