Connect with us
Malayali Express

Malayali Express

അതിര്‍ത്തിയില്‍ വീണ്ടും തുരങ്കപാത; തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കുന്നതിന് പാകിസ്താന്‍ നിര്‍മ്മിച്ചതെന്ന് സൈന്യം

INDIA

അതിര്‍ത്തിയില്‍ വീണ്ടും തുരങ്കപാത; തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കുന്നതിന് പാകിസ്താന്‍ നിര്‍മ്മിച്ചതെന്ന് സൈന്യം

Published

on

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഹിരണ്‍നഗര്‍ സെക്ട്ടറില്‍ തുരങ്കം കണ്ടെത്തി. സുരക്ഷസേനയാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യമാണ് തുരങ്കം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയിരുന്നു. ഇതിന് സാമനമായി തുരങ്കമാണ് ഹിരണ്‍നഗറിലും കണ്ടെത്തിയിരിക്കുന്നത്.

150 മീറ്റര്‍ ദൈര്‍ഘ്യം, 25-30 അടി താഴ്ചയുമുണ്ട് തുരങ്കത്തിന്. അതിര്‍ത്തിയില്‍ നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്. തീവ്രവാദികളെ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിന് പാക്കിസ്ഥാന്‍ സൈന്യം പ്രത്യേക നുഴഞ്ഞു കയറ്റപാത നിര്‍മ്മിക്കുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റെ നിര്‍മ്മാണരീതി സൂചിപ്പിക്കുന്നത്. ഇത് അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നതെന്നും രക്ഷസേന പറഞ്ഞു.

Continue Reading

Latest News