KERALA
കേരളത്തിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്. കോവിഡ് വ്യാപനഘട്ടത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതോടെയാണ് കേരളത്തിലും ഈ മാതൃക നടപ്പാക്കാന്‍ കമ്മീഷന് ആലോചിക്കുന്നത്. നിലവിലെ സ്ഥിതിഗതികള്വിലയിരുത്തി റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ ഡെപ്യുട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുധീപ് ജയിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമുള്‍പ്പടെ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ പ്രതിരോധ മാര്ഗ്ഗരേഖകള്കര്ശനമായി പാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി നടത്തിയ ചര്‍ച്ചയില്‍ കമ്മീഷന് ഉറപ്പുനല്‍കി. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ ബിഹാറില്‍ പോളിങ് ബൂത്തുകളുടെ എണ്ണം 63 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ അടുത്തതായി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബൂത്തുകളുടെ വര്‍ദ്ധന സാധ്യമാണോ എന്ന് സമിതി പരിശോധിക്കും.
കേരളത്തിലെ ബൂത്തുകളുടെ എണ്ണത്തില്‍ കൃത്യത വരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു സംഘം സന്ദര്‍ശനം നടത്തും. ഇതിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ബൂത്തുകളുടെ എണ്ണത്തിന് ആനുപാതികമായി കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിപ്പിക്കും.
-
KERALA7 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA7 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA7 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA7 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA7 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA7 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA22 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA22 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി