INDIA
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം ‘പരസ്യപ്പെടുത്തേണ്ടതില്ലെന്ന്’ ഹൈക്കോടതി

സ്പെഷ്യല്‍ മാരേജ്യജ് ആക്ട് പ്രകാരമുള്ള വിവാഹം പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധി. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നോട്ടീസായി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്താണ് കോടതി വിധി.
പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള മൗലിക അവകാശത്തിലേയ്ക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരുടെയും ഇടപെടലുകളില്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെതിരാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് വിവേക് ചൗധരിയുടെ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്കുമ്പോള് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിര്‍ദേശം ദമ്പതിമാര്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം വിവാഹത്തിന്റെ സാധുത പരിശോധിക്കുന്നതിന് വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് എല്ലായ്പ്പോഴും വിവരങ്ങള്‍ ലഭ്യമാക്കാമെന്നും കോടതി അറിയിച്ചു. താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതിയെ അന്യായമായി തടങ്കലിലാക്കിയിട്ടുണ്ടെന്ന് കാണിച്ച് യുവാവ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്

കോവിഡ് രണ്ടാം തരംഗം : വാക്സിന് നിര്മ്മാതാക്കളുമായിപ്രധാനമന്ത്രി ഇന്ന് യോഗം ചേരും

ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും
-
KERALA20 mins ago
സദാചാര പോലീസിന്റെ ജാഗ്രത ചമയല്‍: യുവതിയെ അര്‍ദ്ധരാത്രിയില്‍ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തി ; ഇതാണ് കേരളം
-
KERALA30 mins ago
ജി. സുധാകരനെതിരേയുള്ള പരാതി: പോലീസ് വെട്ടിലായി ; സിപിഎം സമ്മർദ്ദം ശക്തം – പരാതിക്കാരി ഉറച്ചു നില്ക്കുന്നു
-
KERALA38 mins ago
രാഷ്ടീയ ഭിക്ഷാംദേഹിയാകില്ല: പിണറായി വിജയനെ തള്ളിപ്പറയില്ല; രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ട പാഠം – ഇതാണ് ചെറിയാന് ഫിലിപ്പ്
-
KERALA3 hours ago
സനുമോഹന് ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?
-
INDIA3 hours ago
യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്
-
KERALA3 hours ago
കോഴിക്കോട്ടെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
-
KERALA3 hours ago
ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു