Connect with us
Malayali Express

Malayali Express

ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് 213 ദശലക്ഷം തൊഴില്‍ ദിനങ്ങളും 12976 കോടി വേതനവും നഷ്ടം

KERALA

ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് 213 ദശലക്ഷം തൊഴില്‍ ദിനങ്ങളും 12976 കോടി വേതനവും നഷ്ടം

Published

on

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 213 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായെന്ന് ധനമന്ത്രി തോമസ് ഐസക്. 10.2 ദശലക്ഷം തൊഴിലാളികളുടെ മൊത്ത വേതന വരുമാന നഷ്ടം 12976.9 കോടി രൂപയാണെന്നും അദേഹം പറഞ്ഞു.

2020 ജനുവരി മുതല്‍ ഫെബ്രുവരി വരെ സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ 2399.97 കോടിയുടെ കുറവുണ്ടായി. ഈ കാലയളവില്‍ വിദേശനാണ്യ വ്യാപരികള്‍ നല്‍കുന്ന വിവരമനുസരിച്ച് സ്വകാര്യ കൈമാറ്റത്തിന്റെ 28.19 ശതമാനം കുറവുണ്ടായി. ഇത് ഏകദേശം 2261.68 കോടി രൂപ വരും. വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തില്‍ 138.29 കോടിയുടെ കുറവുണ്ടായി.

എജിയുടെ താല്‍ക്കാലിക കണക്കനുസരിച്ച 2020 നവംബര്‍ 30 വരെ സംസ്ഥാനത്തിന്റെ ആകെ വരുമാനം 52057 കോടി രൂപയാണ്. നികുതി വരുമാനത്തില്‍ 23.04 ശതമാനവും നികുതിയേതര വരുമാനത്തില്‍ 65.55 ശതമാനവും കേന്ദ്ര നികുതി വിഹിതത്തില്‍ 38.49 ശതമാനവും കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

Continue Reading

Latest News