KERALA
മദ്യവില വര്‍ദ്ധന ഫെബ്രുവരി ഒന്നു മുതല്‍; ബിയറും വൈനും പഴയ വിലയില്‍തന്നെ തുടരും

സംസ്ഥാനത്തെ മദ്യവില വര്‍ധനവ് ഫെബ്രുവരി ഒന്നു മുതല്നടപ്പില് നിലവില്‍ വരും. ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവില്ല. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ദ്ധന അനുവദിച്ചാണ് വിതരണക്കാരുമായി ബെവ്കൊ ഈ വര്‍ഷം കരാറില്‍ ഏര്‍പ്പെടുക. ഇതുസംബന്ധിച്ച് രണ്ടു ദിവസത്തിനകം സമ്മതപത്രം നല്‍കണമെന്നും ബെവ്കോ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്പിരിറ്റിന്റെ വില വര്‍ദ്ധിച്ചെങ്കിലും മദ്യവിലയില്‍ വര്‍ദ്ധനവുണ്ടായില്ല. എന്നാല്‍ സ്പിരിറ്റിന്റെ വില കണക്കാക്കി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് വിതരണ കമ്പനികള്‍ ബെവ്കൊയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണനയിലെടുത്ത് പുതിയ ടെന്‍ഡര്‍ സമര്‍പ്പിച്ചെങ്കിലും കോവിഡ് ടെന്‍ഡര്‍നടപടികള്‍ നീണ്ടുപോകാന്‍ കാരണമായി. നിലവില്ബെവ്കോയുമായി കരാറുള്ള കമ്പനികള്‍ക്ക് പരമാവധി ഏഴു ശതമാനം വിലവര്‍ദ്ധന ബെവ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബ്രാന്‍ഡുകള്‍ക്ക് ഉറപ്പിച്ച തുകയില്‍ നിന്നും അഞ്ചു ശതമാനം വിലക്കുറവില്‍ കരാര്‍ നല്‍കും.
സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്നിങ്ങനെ നിലവിലുള്ള ബ്രാന്‍ഡുകള്‍ക്ക് പേരുനല്കിയിട്ടുണ്ടെങ്കിലും പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. ബെവ്കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചിട്ടുണ്ട്.
-
KERALA6 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA6 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA7 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA7 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA7 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA7 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA21 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA21 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി