Connect with us
Malayali Express

Malayali Express

വാക്സിന്‍ എല്ലാ ജില്ലകളിലേക്കും എത്തിച്ചു തുടങ്ങി: ആരോഗ്യമന്ത്രി കെ കെ ശൈലജ

KERALA

വാക്സിന്‍ എല്ലാ ജില്ലകളിലേക്കും എത്തിച്ചു തുടങ്ങി: ആരോഗ്യമന്ത്രി കെ കെ ശൈലജ

Published

on

സ്ഥാനത്ത് കോവിഡ് വാക്സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് 4,35,500 ഡോസ് വാക്സിനുകളാണ് എത്തിയിരിക്കുന്നത്. പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും കൊവിഷീല്‍ഡ് വാക്സിന്‍ എത്തിച്ചിരുന്നു.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിന്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിന്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിന്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് എത്തിച്ച 1,100 ഡോസ് വാക്സിന്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച വാക്സിനുകള്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ജില്ലാ വാക്സിന്‍ സ്റ്റോറുകളിലേക്കെത്തിച്ചു തുടങ്ങി. അവിടെ നിന്നും ബന്ധപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും ആവശ്യാനുസരണം വാക്സിന്‍ എത്തിക്കും.

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍കോട് 6,860 എന്നിങ്ങനെയാണ് വാക്സിനുകള്‍ ജില്ലകളില്‍ വിതരണം നടത്തുന്നത്.

Continue Reading

Latest News