INDIA
‘ഗാന്ധിഘാതകന്റെ ലൈബ്രറി വേണ്ട’; തുറന്ന ഉടന്‍ ഗോഡ്സെയുടെ ലൈബ്രറി പൂട്ടിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ പേരില്‍ നിര്‍മ്മിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറില്‍ രണ്ട് ദിവസം മുന്‍പാണ് ലൈബ്രറി ആരംഭിച്ചത്. ലൈബ്രറിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടിയത്.
അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്സെയുടെ ജീവിതവും ‘പ്രത്യയശാസ്ത്രവും’ ഭാവിതലമുറയ്ക്കു പഠിക്കാന്‍ വേണ്ടിയാണ് ‘ജ്ഞാനശാല’ തുറന്നത്. ഗോഡ്സെയുടെ ലേഖനങ്ങളും പ്രസംഗവും ഗാന്ധിജിയെ വധിക്കാന്‍ നടത്തിയ പരിശ്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളടങ്ങുന്ന പുസ്തകങ്ങളാണ് പ്രധാനമായും ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗാന്ധി വധത്തിനുള്ള പദ്ധതികള്‍ ഗോഡ്സെ ആവിഷ്ക്കരിക്കുന്നത് ഗ്വാളിയാറില്വെച്ചാണെന്ന കാരണത്താലാണ് ഇവിടെ ലൈബ്രറി ആരംഭിക്കുന്നത്. മാത്രമല്ല, വിഭജനത്തിനെതിരെ നിലകൊണ്ടതാണ് ഗോഡ്സെയുടെ ജീവന് നഷ്ഠമാക്കാന് ഇടയാക്കിയതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
ഇതിനുമുന്‍പും ഭാരതീയ ഹിന്ദു മഹാസഭ ഗ്വാളിയറില്‍ ഗോഡ്സെയ്ക്കു വേണ്ടി അമ്പലം നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും പൊതുജനങ്ങളുടേയും മറ്റു കക്ഷികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഗോഡ്സെയായിരുന്നു യഥാര്‍ഥ രാജ്യസ്നേഹിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ലൈബ്രറി തുടങ്ങിയതെന്ന സംഘടന നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
-
KERALA6 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA6 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA7 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA7 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA7 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA7 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA21 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA22 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി