USA
ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു

പി പി ചെറിയാൻ
ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 30,000 കവിഞ്ഞു.
ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്സസ് 14218).
നോർത്ത് ടെക്സസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനാവശ്യമായ കർശന നിയന്ത്രണം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.
ഡാലസ് കൗണ്ടിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയർന്നു, 1791 പേർ മരിച്ചു. ടെക്സസിൽ ഇതുവരെ 1,995,292, പേർക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
-
KERALA7 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA22 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA23 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി