Connect with us
Malayali Express

Malayali Express

കോവിഡ് നിയമ ലംഘനം : സൗദിയില്‍ 18,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

GULF

കോവിഡ് നിയമ ലംഘനം : സൗദിയില്‍ 18,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Published

on

സൗദിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 18,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18,746 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലുടെ അറിയിച്ചു.

ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ് മേഖലയിലാണ്. 5,924 നിയമലംഘനങ്ങളാണ് റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 3,191 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. രോഗ പ്രതിരോധ മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പൗരന്മാരും പ്രവാസികളും തുടരണമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

Continue Reading

Latest News