Connect with us
Malayali Express

Malayali Express

രാജ്യത്ത് കൊവിഡ് രോഗ മുക്തരുടെ എണ്ണം 1.01 കോടി കടന്നു

INDIA

രാജ്യത്ത് കൊവിഡ് രോഗ മുക്തരുടെ എണ്ണം 1.01 കോടി കടന്നു

Published

on

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,584 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 167 പേര്‍ മരിച്ചു. 18,385 പേര്‍ രോഗമുക്തരായി.ഏഴ് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000ത്തില്‍ താഴെയാവുന്നത്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2,16,558 ആയി കുറഞ്ഞു. ഇത് ആകെ രോഗബാധിതരുടെ 2.07 ശതമാനം മാത്രമാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളത് 44 ശതമാനം.

മറ്റുള്ളവര്‍ ഹോം ഐസൊലേഷനിലാണ്. 25 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ 5000ത്തില്‍ താഴെയാണ് കൊവിഡ് രോഗികളുടെ എണ്ണം. കൊവിഡ് മുക്തരുടെ എണ്ണം 1.01 കോടി കടന്നു. രോഗമുക്തി നിരക്ക് 96.49 ശതമാനം. ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 96 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു..

Continue Reading

Latest News