KERALA
സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ ഇന്നു പ്രദര്‍ശനം ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അണുവിമുക്തമാക്കിയശേഷമാണു തിയറ്ററുകള്‍ തുറക്കുന്നത്.
രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുണ്ടാകും. ഇതിന്റെ ഭാഗമായി ഒന്നിട വിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുന്നത്. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നു നിര്‍ബന്ധമായും പരിശോധിക്കും. അതോടൊപ്പം തിയറ്ററുകളില്‍ കൂട്ടംകൂടാനും അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാകും ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. അതേസമയം, ഏറ്റവുമധികം ആളുകളെത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാത്തത് തിയറ്റര്‍ മേഖലയെ സാമ്പത്തികമായി ബാധിക്കുമെന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി ഷാജി വിശ്വനാഥ് പറഞ്ഞു.
വിജയ് നായകനായ മാസ്റ്റര്‍ ആണു റിലീസിംഗ് ഷോ . ഇളവുകളെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടമകള്‍ക്കു വന്‍ ബാധ്യതയാകുമെന്ന വിലയിരുത്തലില്‍ തിയറ്ററുകള്‍ തുറന്നിരുന്നില്ല.
-
KERALA7 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA7 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA22 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA22 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി