USA
ദര്‍ശനം വായനാ മുറിയില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച വായനക്കാര്‍ക്ക് കൈരളി ടിവി യുഎസ്എ ഏര്‍പ്പെടുത്തിയ ഫലകവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

ദര്‍ശനം വായനാ മുറിയില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച വായനക്കാര്‍ക്ക് കൈരളി ടിവി യുഎസ്എ
ഏര്‍പ്പെടുത്തിയ ഫലകവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
കോഴിക്കോട് : ദര്‍ശനം വായനാമുറിയില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച വായനക്കാര്‍ക്ക് കൈരളി ന്യൂസ് യുഎസ്എ ഏര്‍പ്പെടുത്തിയ ഫലകവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബിലെ മലപ്പുറം പി. മൂസ ഹാളില്‍ നടന്ന ചടങ്ങില്‍ കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഏറ്റവും കൂടുതല്‍ വജ്രതാരകം നേടി മുന്നിലെത്തിയ റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബി. നന്ദനയ്ക്ക് സമ്മാനം കൈമാറി.
രണ്ടാം സ്ഥാനത്തെത്തിയ ബിലാത്തിക്കുളം ബിഇഎം യുപി സ്കൂള്‍ അധ്യാപിക നീലമ ഹെറീനയ്ക്ക് കൈരളി ന്യൂസ് മലബാര്‍ റീജിയണല്‍ മേധാവിയും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി.വി. കുട്ടനും മൂന്നാം സ്ഥാനം നേടിയ തേഞ്ഞിപ്പലം സ്വദേശി എന്‍.ആര്. ജയലക്ഷ്മിക്ക് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാനും സമ്മാനം വിതരണം ചെയ്തു.
അമേരിക്കന്‍ വായനാമുറിയില്‍ വിജയികളായവര്‍ക്ക് കൈമാറാനുള്ള പ്രമുഖ സാഹിത്യകാരന്മാര് കൈയൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങള്‍ ദര്‍ശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോണ്‍സണില്‍ നിന്ന് പി.വി. കുട്ടന് ഏറ്റുവാങ്ങി.കൈരളി കോഴിക്കോട് ബ്യൂറോ റിപ്പോർട്ടർ മേഘ മാധവ് ചടങ്ങിൽ പങ്കെടുത്തിരുന്നു .അമേരിക്കയിലുംവായനക്കാർക്കു വിലപ്പെട്ട സാഹിത്യരചനകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ വായന മുറി സജീവമായി പ്രവർത്തിക്കുന്നുണ്ട് .
ചടങ്ങില്‍ കോഴിക്കോട് ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി എന്‍. ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍ പെഴ്സണ്‍ ഡോ. ഖദീജ മുംതാസ് കൈരളി ടിവി യുഎസ്എ പ്രതിനിധി ജോസ് കാടാപുറം , കോര്പറേഷന് കൌണ്‍സിലര്‍ അഡ്വ. സി.എം. ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. ദര്‍ശനം ഗ്രന്ഥാലയം പ്രസിഡന്റ് ടി.കെ. സുനില്‍കുമാര്‍ സ്വാഗതവും ഐടി വിഭാഗം പ്രതിനിധി പി. ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
-
INDIA1 hour ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA2 hours ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS2 hours ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA2 hours ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA2 hours ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം