Connect with us
Malayali Express

Malayali Express

കര്‍ഷക നിയമം; കോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്

INDIA

കര്‍ഷക നിയമം; കോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്

Published

on

രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ അനിശ്ചിതമായി തുടരുമ്പോള്‍ കോടതി ഇടപെടലിനെപ്പോലും വിമര്‍ശ വിധേയമാകുകയാണ്. കര്‍ഷക നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്കു സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍ പറയുന്നു. സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ നിയമത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമിതി അംഗങ്ങളുടെ പേരുനിര്‍ദ്ധേശിച്ചത് സര്‍ക്കാരാണോ എന്നും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെടുന്നു.

ബില്‍ പിന്‍വലിക്കുക എന്നല്ലാതെ മറ്റ് നാര്‍ഗ്ഗങ്ങളില്ല. അതിനായുള്ള കുറുക്കു വഴികളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. കേന്ദ്ര മന്ത്രിമാര്‍ക്കു സാധിക്കാത്തത് എങ്ങനെയാണ് സമിതിക്കു കഴിയുക. അതുകൊണ്ടുതന്നെ കോടതി നിയമിച്ച സമിതി സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കും, ഇത് പാര്‍ലമെന്റ് പ്രക്ഷുബ്ദമാകാന്‍ ഇടയാക്കും. നിയമം കര്‍ഷക വിരുദ്ധമാണ്, അതിനാല്‍തന്നെ നിയമം പിന്‍വലിക്കുകയാണുവേണ്ടത്. കോടതി ഇടപെടലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News