EUROPE
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് ഇറ്റാലിയൻ നഗരങ്ങൾ

വിപിൻ ജോസ് അർത്തുങ്കൽ
റോം : അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് ഇറ്റാലിയൻ നഗരങ്ങൾ. വടക്കൻ ഇറ്റലിയിലെ മിലാൻ, മധ്യ ഇറ്റലിയിലെ ഫ്ലോറൻസ് എന്നീ നഗരങ്ങളാണ് പുകവലിയോട് വിട ചൊല്ലുന്നത്.
ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയങ്ങൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ജനുവരി ഒന്നു മുതൽ മിലാൻ പുകവലി നിരോധനം എർപ്പെടുത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ചു നടന്ന വോട്ടെടുപ്പിൽ മിലാനിലെ ഭൂരിപക്ഷം കൗൺസിലർമാരും അനുകൂലമായാണ് വോട്ടു രേഖപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ തങ്ങൾ തുറന്ന യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മിലാൻ മേയർ ബെപ്പെ സല പറഞ്ഞു.
മിലാൻ്റെ കാലാവസ്ഥാ വ്യതിയാനത്തിൽ പുകവലി അഞ്ചു മുതൽ ഏഴു ശതമാനം വരെ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2030 അവസാനത്തോടെ പൊതുസ്ഥലങ്ങളിൽ പുർണമായ പുകവലി നിരോധനം എന്ന ലക്ഷ്യത്തോടെയാണ് മിലാൻ വായൂ മലിനീകരണത്തെ വരുതിയിലാക്കാനൊരുങ്ങുന്നത്.
2020 ജൂൺ മുതൽ പാർക്കുകളിലും ബസ് സ്റ്റോപ്പുകളിലും പുകവലി നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മധ്യഇറ്റലിയിലെ സാംസ്കാരിക നഗരമായ ഫ്ലോറൻസ്. ഒരു സുപ്രധാന സാംസ്കാരിക മാറ്റത്തെ അടിസ്ഥാനമാക്കിയാണ് പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫ്ലോറൻസിലെ നഗര പരിസ്ഥിതി കൗൺസിലർ ചെചിലിയ ഡെൽ റേ പറഞ്ഞു. കൊറോണപോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യവും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരവും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA23 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA23 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി