USA
വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ

പി .പി ചെറിയാൻ
കാലിഫോർണിയ :അമേരിക്കയിലെ സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച ആദ്യ യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരിൽ പറന്നെത്തി അഭിമാനനേട്ടം കൈവരിച്ചു.വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു
13,993 കിലോമീറ്ററുകൾ 17 മണിക്കൂറുകൾക്കുള്ളിൽ താണ്ടിയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് നൂതന വിജയഗാഥ രചിച്ചാണ് ബാംഗളൂരിൽ പറന്നിറങ്ങിയത്
. ലോകത്തിൽ ഏറ്റവും ദൈർഘ്യമുള്ള സാൻഫ്രാൻസിസ്കോ-ബാംഗ്ളൂർ വ്യോമ പാതയിലൂടെയാണ് വനിതകൾ കേരളമെന്ന് രേഖപ്പെടുത്തിയ വിമാനം പറത്തി ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.
മുഖ്യപൈലറ്റ് സോയാ അഗർവാളിന്റെ നേതൃത്വത്തിലുള്ള വൈമാനികരാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റൻ സോയയ്ക്കൊപ്പം, ക്യാപ്റ്റൻ പാപാഗാരി തൻമയി, ക്യാപ്റ്റൻ ആകാൻഷാ സോനാവാരേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരും ഉണ്ടായിരുന്നു . 8000 മണിക്കൂർ വിമാനം പറത്തി പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളായിരുന്നുവന്നതാണ് പ്രത്യേകത . ആകെ 248 പേരാണ് വിമാനത്തിൽ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം മുഴുവൻ പുരുഷ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.ഇപ്പോൾ എയർ ഇന്ത്യ ഡൽഹിയിൽ നിന്നും -ന്യൂയോർക് , ന്യൂവാർക്വാ,വാ ഷിംഗ്ടൺ ഡി സി ,നോൺ സ്റ്റോപ്പ് ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയുന്നുണ്ട് ജനുവരി 15 മുതൽ ഷികാഗോ – ഹൈദരാബാദ് വിമാന സർവീസും ആരംഭിക്കും.
-
KERALA4 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS9 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA15 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA36 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA41 mins ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA45 mins ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA47 mins ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
-
LATEST NEWS11 hours ago
മലപ്പുറത്തെ ജനകീയ ഡോക്ടര്‍ ഡോ. അബ്ദുല്‍ കരീം അന്തരിച്ചു