GULF
ശിഫ മലയാളി സമാജം കോവിഡ് കാല കാരുണ്യ പ്രവര്‍ത്തകരെ ആദരിച്ചു

റിയാദ്: കോവിഡ് കാലത്ത് ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരെ ശിഫ മലയാളി സമാജം ആദരിച്ചു. ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. യോഗം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നാട്ടില്‍ മരിച്ച മുന്‍ അംഗം കൊട്ടാരക്കര സ്വദേശി ഹരികുമാറിെന്റ കുടുംബത്തിന് കമ്മിറ്റി അംഗങ്ങളുടെ സഹായമായി 50,000 രൂപ റഹിം ആറ്റൂര്‍കോണം ചടങ്ങില്‍ ജസീല റഹിമിന് കൈമാറി. സമാജം അംഗം വിജയകുമാറിനുള്ള ചികിത്സാസഹായമായ 30,000 രൂപ റാഫി കൊയിലാണ്ടി കൈമാറി. സമാജം പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടര്‍ ബി.പി.എല്‍ കാര്‍ഗോ പ്രതിനിധി ബിബിനില്നിന്നും ഏറ്റുവാങ്ങി എന്‍.ആര്.കെ വെല്‍ഫെയര്‍ ഫോറം ചെയര്മാന് അഷ്റഫ് വടക്കെവിള പ്രകാശനം ചെയ്തു.
സമാജം അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹ സഹായം മുസ്തഫക്ക് ഷാജു വാലപ്പന് കൈമാറി. ശിഫയില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റ് ചികിത്സയിലുള്ള അഖിലിനുള്ള സഹായമായ 10,000 രൂപ ജയന് കൊടുങ്ങല്ലൂര്‍ റിയാദ് ഹെല്പ് ഡെസ്ക് പ്രതിനിധികള്‍ക്ക് കൈമാറി. ആരോഗ്യപ്രവര്‍ത്തകരായ ഡോ. അബ്ദുല്‍ അസീസ്, ഡോ. ഹസീന ഫുവാദ്, ഡോ. രസിക, ആനി സാമുവല്‍, സിന്ധു ഷാജി എന്നിവരെയും മാധ്യമ പ്രവര്‍ത്തകരായ വി.ജെ. നസ്റുദ്ദീന്‍, ജയന് കൊടുങ്ങല്ലൂര്‍, ഹാരിസ്ചോല, സുലൈമാന്‍, നജിം കൊച്ചുകലുങ്ക്, വി.എം. അഫ്താബ് റഹ്മാന്, ഷംനാദ് കരുനാഗപ്പള്ളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, ഹാരിസ് ബാബു, ഷാജി സോന, ഉമര്‍ അമാനത്, മുജീബ് കായംകുളം, മജീദ് പൂളക്കാടി, ഷൈജു തോമസ്, റാഫി പാങ്ങോട്, രാമചന്ദ്രന്, മജീദ് ചിങ്ങോലി, എസ്.പി. ഷാനവാസ്, ഡൊമനിക് സാവിയോ, റിജോ, അയൂബ് കരൂപ്പടന്ന, അലക്സ് കൊട്ടാരക്കര, നൗഷാദ് ആലുവ, സലാം പെരുമ്ബാവൂര്‍, നവാസ് കണ്ണൂര്‍, സിദ്ദിഖ് കോവൂര്‍, ഷൈജു പച്ച, അസ്ലം പാലത്ത്, നാസര്‍ ലെയ്സ്, റഫീഖ് തങ്ങള്‍, സുരേഷ് ശങ്കര്‍, റാഫി കൂട്ടായി എന്നിവരും ആദരവ് ഏറ്റുവാങ്ങി. രതീഷ് നാരായണന്, ഫിറോസ് പോത്തന്‍കോട്, ഷാജി പിള്ള, വര്‍ഗീസ് ആളുക്കാരന്‍, പ്രകാശ് ബാബു, വിജയന് ഓച്ചിറ, സലീഷ്, റഹീം പറക്കോട്, ബിനീഷ്, ദിലീപ്, ഷജീര്‍, വിശ്വംഭരന്, കെ.പി. ഹനീഫ, ഹനീഫ വാഴങ്ങല്‍, സന്തോഷ് തിരുവല്ല, കുഞ്ഞുമുഹമ്മദ്, ജോബി, മണി ആറ്റിങ്ങല്‍, ഹംസ മക്ക സ്റ്റോര്‍, ഉമര്‍ പട്ടാമ്ബി, അജയന്, സി.എസ്. ബിജു, അനില്‍ കണ്ണൂര്‍, ജിസ്സി കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. രക്ഷാധികാരി അശോകന് ചാത്തന്നൂര്‍ സ്വാഗതവും സെക്രട്ടറി മധു വര്‍ക്കല നന്ദിയും പറഞ്ഞു.
-
KERALA18 seconds ago
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍: ഇത് പിണറായിക്ക് വിനയായി തീരും, പ്രചരിപ്പിച്ച ഏതെങ്കിലും കഥ തെളിയിക്കാനായോ എന്ന് ഉമ്മന്‍ചാണ്ടി
-
KERALA2 mins ago
സംസ്ഥാനത്ത് 6,036 പേര്‍ക്ക് കോവിഡ്: ഇന്ന് 20 മരണം
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA9 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA9 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA9 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്