GULF
പൊതുഗതാഗതം പുനഃസ്ഥാപിക്കാന്‍ ദുബൈ ഒരുങ്ങുന്നു

ദുബൈ: നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ദുബൈ നഗരം പഴയരീതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പൊതുഗതാഗതവും പഴയരീതിയിലാക്കാന്‍ തയാറെടുക്കുന്നു. ഫെബ്രുവരിയില്‍തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. കോവിഡിന് മുമ്ബുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പൊതുഗതാഗത സേവനം 80 ശതമാനം തിരിച്ചുപിടിച്ചതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒയും ആര്.ടി.എ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗവുമായ അഹമദ് ബഹ്റോസിയന്‍ ചൂണ്ടിക്കാട്ടി. മിന ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) ആഴ്ചതോറും സര്‍വിസുകള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോവിഡിന് മുമ്ബ് നടത്തിയതു പോലെയുള്ള സര്‍വിസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഞങ്ങള്‍ക്ക് 2019ലേതിന് സമാനമായ സര്‍വിസ് നടത്താനാവും -ബഹ്റോസിയന്‍ ചൂണ്ടിക്കാട്ടി. മഹാമാരി കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നത് ആഗോളതലത്തില്‍ മറ്റു നഗരങ്ങള്‍ക്ക് കേട്ടുപരിചയമില്ലാത്ത സംഗതിയാണ്. കാരണം ചുറ്റുമുള്ളവരില്‍നിന്ന് ഇപ്പോഴും ആശങ്ക അകന്നിട്ടില്ല, പ്രത്യേകിച്ചും പാശ്ചാത്യ നഗരങ്ങളിലാണ് ഇത്തരം അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധത്തിെന്റയും സുരക്ഷയുടെയും കാര്യത്തില്‍ ഒന്നാമതാണ് യു.എ.ഇ. ദേശീയ അണുനശീകരണ യജ്ഞം നടന്ന ഏതാനും ആഴ്ചത്തെ ചലന നിയന്ത്രണങ്ങള്‍ക്കും രാത്രികാല കര്‍ഫ്യൂകള്‍ക്കും ശേഷം ദുബൈ ഏപ്രില്‍ അവസാന വാരത്തില്‍തന്നെ ഉത്തരവാദിത്തത്തോടെ പഴയ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. 2020 ജൂലൈ ഏഴിനാണ് അന്താരാഷ്്ട്ര എയര്‍പോര്‍ട്ടുകള്‍ യാത്രാ വിമാനങ്ങള്‍ക്കായി തുറന്നത്. എങ്കിലും ടൂറിസം മേഖലയില്‍ പ്രതീക്ഷിച്ചത്ര വേഗം പ്രകടമല്ലെന്നത് യാഥാര്‍ഥ്യമാണ്. വിമാന യാത്ര ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇപ്പോഴും ചലന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ഇത് ടാക്സി, ലിമോ സര്‍വിസുകളെ അല്പം ബാധിച്ചിട്ടുണ്ട്.
ദുബൈയില്‍ ആളുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുന്നുണ്ടെങ്കിലും കോവിഡ് വാക്സിന് എല്ലാവരിലും എത്തുന്നതോടെ ഓഫിസുകളില്‍നിന്ന് കൂടുതല്‍ ജോലി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ടാക്സി സര്‍വിസുകള്‍ കുതിപ്പിലേക്ക് ഉയരും. ഒപ്പം സര്‍വിസുകളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബഹ്റോസിയന്‍ കൂട്ടിച്ചേര്‍ത്തു.
ഹരിത നഗരങ്ങളുടെയും വര്‍ധിച്ച സാമൂഹിക-സാമ്ബത്തിക ചലനാത്മകതയുടെയും പ്രധാന ഘടകമാണ് പൊതുഗതാഗത സേവനങ്ങള്‍. അതുകൊണ്ടുതന്നെ നഗരത്തിെന്റ ജീവനാഡിയായി പൊതുഗതാഗത സംവിധാനം പഴയ രീതിയില്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആര്.ടി.എയുടെ വിലയിരുത്തല്‍. ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ ദൈനംദിന ശരാശരി 2019ല്‍ 1.63 ദശലക്ഷമായിരുന്നു. പൊതുഗതാഗത യാത്രക്കാരില്‍ നാലിലൊന്നും ബസുകളെയാണ് ആശ്രയിക്കുന്നത്.
-
KERALA7 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA7 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA22 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA23 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി