GULF
റാക് പൊലീസ് മേധാവിയും ഉദ്യോഗസ്ഥരും കോവിഡ് വാക്സിന് സ്വീകരിച്ചു

റാസല്‍ഖൈമ: റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്്ദുല്ല ബിന്‍ അല്വാന് നുഐമി കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ ഭരണാധികാരികള്‍ വാക്സിന് സ്വീകരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായത്. അലി അബ്്ദുല്ലക്കൊപ്പം നിരവധി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും റാസല്‍ഖൈമയില്‍ കോവിഡ് വാക്സിെന്റ ആദ്യ ഡോസ് സ്വീകരിച്ചു. കോവിഡ് പ്രതിരോധ പോരാട്ടം ആദ്യഘട്ടം വിജയകരമാക്കിയതിനുപിന്നില് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് പൊലീസ് മേധാവി അലി അബ്്ദുല്ല പറഞ്ഞു. മഹാമാരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടമാണ് കോവിഡ് വാക്സിന്. സാമൂഹിക ആരോഗ്യം സംരക്ഷിക്കാന്‍ വാക്സിന് സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും കോവിഡ് വാക്സിന് സ്വീകരിച്ച് അലി അബ്്ദുല്ല അഭിപ്രായപ്പെട്ടു.
റാക് എക്സ്പോ സെന്റര്‍, അല്‍ ജസീറ, അല്‍ മാരീദ്, അല്‍ മുനായ്, ശൗക്ക, കദ്റ, വാദി ഇസ്ഫിനി, അല്‍ റംസ്, സെയ്ഫ് ബിന്‍ അലി, അല്‍ ഹംറാനിയ, അല്‍ നഖീല്‍, അല്‍ ദിഗ്ദാഗ, ശമല്‍ തുടങ്ങിയ ഹെല്‍ത്ത് സെന്ററുകളിലും റാക് സ്പോര്‍ട്സ് ഹാള്‍, അല്‍ ബൈത്ത് മുത്വവാഹിദ് സെന്റര്‍, റാക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലുമാണ് നിലവില്‍ റാസല്‍ഖൈമയില്‍ കോവിഡ് വാക്സിന് ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങള്‍. തദ്ദേശീയരും മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ താമസക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന് സ്വീകരിച്ച് റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ പങ്കാളികളായി.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് കോവിഡ് വാക്സിന് നല്‍കുന്നത്. ഏറെ തൃപ്തികരമായ സേവനമാണ് വാക്സിന് കേന്ദ്രത്തില്‍ ലഭിക്കുന്നതെന്ന് വാക്സിന് സ്വീകരിച്ച മലയാളിയായ സദാനന്ദന് അഭിപ്രായപ്പെട്ടു. രണ്ടാംഘട്ട വാക്സിനേഷെന്റ തീയതി കേന്ദ്രത്തില്‍നിന്ന് നല്‍കുന്നുണ്ട്. വാക്സിനേഷന് പൂര്‍ണമായും സ്വീകരിച്ച് കഴിയുന്നതോടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ് യാത്രാ നടപടികള്‍ സുഗമമാക്കുന്നതിനും ക്വാറന്റീന് ഒഴിവാക്കുന്നതിനും ഉപകരിക്കും. വിദഗ്ധരുടെ നിര്‍ദേശങ്ങളും മെഡിക്കല്‍ ജീവനക്കാരുടെ പിന്തുണയും ഏറെ വിലമതിക്കപ്പെടേണ്ടതാണെന്നും സദാനന്ദന് പറഞ്ഞു.
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA23 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA23 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി