Connect with us
Malayali Express

Malayali Express

ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

INDIA

ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Published

on

ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. രാജസ്ഥാനിലും ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

അതേസമയം പക്ഷിപ്പനിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗശാലകളും പള്‍ട്രി ഫാമുകളുമെല്ലാം കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വാക്‌സിന്‍ വിതരണത്തെ കുറിച്ച്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Continue Reading

Latest News