CINEMA
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു : പ്രധാന ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ചെന്നൈ : വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു. സമൂഹമാദ്ധ്യമങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്. ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന് ലോകേഷ് കനകരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
“പ്രിയപ്പെട്ടവരേ, ഒന്നരവര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമാണ് മാസ്റ്റര്‍ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത്. അത് നിങ്ങള്‍ തിയേറ്ററുകളില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. സിനിമയില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, ദയവായി ഇത് പങ്കിടരുത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി. എല്ലാവര്ക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ മാസ്റ്റര്‍ നിങ്ങളിലേക്ക്….” അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെ നിന്നാകാം ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന. വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരെ നിര്‍മാണ കമ്ബനി പൊലീസില്‍ പരാതി നല്കി. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
-
INDIA5 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA19 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS25 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA31 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA51 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA56 mins ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA1 hour ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA1 hour ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം