KERALA
ദത്തെടുത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്ന സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സംഭവം മറച്ചുവച്ചതിനും കൂട്ടുനിന്നതിനുമാണ് കേസെടുത്തത്. 2017ല്‍ നടന്ന സംഭവം അടുത്തിടെ പെണ്‍കുട്ടിയുടെ സഹോദരി കൗണ്‍സിലിങ്ങിനിടെ പറഞ്ഞതോടെയാണ് പുറത്തുവന്നത്. പ്രതികള്‍ കുട്ടിക്ക് ഫോസ്റ്റര്‍ കെയര്‍ ആണ് നല്‍കിയിരുന്നത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയായപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങി. കുട്ടിയെ പ്രതി പലതവണ പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. പീഡനസമയത്ത് കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ പ്രകാരമാണ് കേസ്. പ്രതി വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചിരുന്നു. സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യമായി അന്വേഷണം ആരംഭിച്ച ശേഷമാണ് കൂത്തുപറമ്പ് പോലീസ് പ്രതിയെ പിടികൂടിയത്. സി.ഐ: ബിനു മോഹന്‍, എസ്.ഐ: പി. ബിജു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA8 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന