LATEST NEWS
ഇന്ത്യയ്ക്ക് ജയിക്കാന്‍ 309 റണ്‍സ് കൂടെ, എട്ട് വിക്കറ്റ് ബാക്കി: പൂജാരയും രോഹിതും ക്രീസില്‍

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 309 റണ്‍സ് കൂടെ. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര( 29 പന്തില്‍ 9 റണ്‍സ്), അജിങ്ക്യ രഹാനെ( 14 പന്തില്‍ 4 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ(98 പന്തില്‍ 52 റണ്‍സ്), ശുഭ്മാന്‍ ഗില്‍(64 പന്തില്‍ 31 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍, ഗില്ലിനെ ഹേസല്‍വുഡും പറഞ്ഞയച്ചു.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ആറിന് 312 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡ് കൂടി ചേര്‍ത്ത് ഇന്ത്യയ്ക്ക് മുന്നില്‍ 407 റണ്‍സ് വിജയലക്ഷ്യം ഉയര്‍ന്നത്. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സില്‍ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റ് ചെയ്യാനാകുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ജഡേജയ്ക്ക് ബാറ്റ് ചെയ്യാനായില്ലെങ്കില്‍ ഇന്ത്യയുടെ കൈവശം ഫലത്തില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.
-
KERALA3 hours ago
ബൈക്ക് ഇടിച്ച് ഗൃഹനാഥന് മരിച്ചു
-
KERALA6 hours ago
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
-
KERALA6 hours ago
ബഡായി ബജറ്റെന്ന് പരിഹാസം: ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമെന്നും ചെന്നിത്തല
-
KERALA6 hours ago
നടപ്പാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെതിരെ വി മുരളീധരന്
-
KERALA6 hours ago
എല്ലാകാലത്തും കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയില്ല: കടം വരുത്തി വെച്ചിട്ട് വയറു നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമില്ല
-
LATEST NEWS6 hours ago
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം
-
INDIA6 hours ago
വാട്സാപ്പ് പ്രൈവസി പോളിസിക്കെതിരെ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി
-
INDIA6 hours ago
‘ബിജെപി കൊറോണയെക്കാള്‍ അപകടം, സമുദായിക ഭിന്നത സൃഷ്ടിക്കുന്നു’; തൃണമൂല്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍