GULF
സല്മാന് രാജാവ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തു

റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവ് കോവിഡ് വാക്സിന്റെ ആദ്യ കുത്തിവെപ്പെടുത്തു. രാജ്യത്ത് മുന്ന് ഘട്ടമായി നടക്കുന്ന കുത്തിവെപ്പ് ആരംഭിച്ചിട്ട് മൂന്നാഴ്ച്ച പിന്നിടുമ്ബോഴാണ് 85കാരനായ അദ്ദേഹം കുത്തിവെപ്പെടുത്തത്. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്മാന് രാജാവ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
മൂന്ന് ഘട്ടമായി നടക്കുന്ന വാക്സിന് വിതരണത്തില്‍ ആദ്യം മരുന്ന് ലഭിക്കുന്നത് 65ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ക്കുമാണ്. രണ്ടാം ഘട്ടത്തില്‍ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പരിഗണന. അവസാന ഘട്ടത്തില്‍ രാജ്യത്തെ എല്ലാവര്ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെതന്നെ ആരോഗമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്ബാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും കുത്തിവെപ്പെടുത്തത്. ഇതേ തുടര്‍ന്ന് വാക്സിനേഷനുള്ള രജിസ്ട്രേഷനില്‍ വന്വര്ധനവുമുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
-
KERALA4 hours ago
ബൈക്ക് ഇടിച്ച് ഗൃഹനാഥന് മരിച്ചു
-
KERALA6 hours ago
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
-
KERALA7 hours ago
ബഡായി ബജറ്റെന്ന് പരിഹാസം: ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമെന്നും ചെന്നിത്തല
-
KERALA7 hours ago
നടപ്പാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെതിരെ വി മുരളീധരന്
-
KERALA7 hours ago
എല്ലാകാലത്തും കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയില്ല: കടം വരുത്തി വെച്ചിട്ട് വയറു നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമില്ല
-
LATEST NEWS7 hours ago
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം
-
INDIA7 hours ago
വാട്സാപ്പ് പ്രൈവസി പോളിസിക്കെതിരെ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി
-
INDIA7 hours ago
‘ബിജെപി കൊറോണയെക്കാള്‍ അപകടം, സമുദായിക ഭിന്നത സൃഷ്ടിക്കുന്നു’; തൃണമൂല്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍