EUROPE
ബ്രിട്ടനിൽ കോവിഡ് ദുരന്തം തുടരുന്നു,തുടർച്ചയായ രണ്ടാംദിവസവും ആയിരത്തിലേറെ മരണം

ടോമി വട്ടവനാൽ
ലണ്ടൻ: കോവിഡ് അനിയന്ത്രിതമായി തുടരുന്ന ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ മരണം. 1162 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. പുതുതായി രോഗികളായത് 52,618 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ 30,370 പേർ കോവിഡ് രോഗികളായി ചികിൽസയിലുണ്ട്. എല്ലാ ആശുപത്രികളിലെയും മൂന്നിലൊന്നു രോഗികളും കോവിഡ് ബാധിതരാണ്.
ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സിന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ് പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ.
ആയിരത്തിലേറെ വാക്സിനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽക്കാലികമായി നിർമിച്ച നേറ്റിംങ്ങേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ.
-
KERALA16 seconds ago
കാസര്‍കോട് മര്‍ദ്ദനമേറ്റ് മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
-
KERALA2 mins ago
സോളാര്‍ പീഡന കേസ്; ഉമ്മന്‍ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പരാതിക്കാരി
-
KERALA11 mins ago
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി
-
KERALA12 mins ago
മുന്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഫോണ്‍ കോള്‍ ചോര്‍ത്തുന്നു; പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി
-
KERALA14 mins ago
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍: ഇത് പിണറായിക്ക് വിനയായി തീരും, പ്രചരിപ്പിച്ച ഏതെങ്കിലും കഥ തെളിയിക്കാനായോ എന്ന് ഉമ്മന്‍ചാണ്ടി
-
KERALA16 mins ago
സംസ്ഥാനത്ത് 6,036 പേര്‍ക്ക് കോവിഡ്: ഇന്ന് 20 മരണം
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്