EUROPE
ലണ്ടൻ കൊച്ചി വിമാനം: പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത

പ്രസ്റ്റൻ : ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി . മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം നൽകി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയം ആയിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ- കൊച്ചി വിമാന സർവീസ്. മേയ് 19 മുതൽ ആരംഭിച്ച ഈ സർവീസിൽ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് . താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്ന വന്ദേ ഭാരത് മിഷൻ ജനുവരി എട്ടിന് പുനരാരംഭിക്കുമ്പോൾ അതിൽ കൊച്ചിയെകൂടി ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് മാർ സ്രാമ്പിക്കൽ അധികാരികൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു .
ബ്രിട്ടനിലെ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ലണ്ടൻ കൊച്ചി വിമാന സർവീസ് പുന:രാരംഭിക്കണം എന്നാവശ്യപ്പെട്ടു വിവിധ മലയാളി സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത നൽകുമെന്ന് മാർ സ്രാമ്പിക്കൽ വ്യക്തമാക്കി.
-
INDIA3 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA3 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA3 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA3 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA3 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA3 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA3 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA4 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്