Connect with us
Malayali Express

Malayali Express

ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ച്‌ കയറി : ഒരാള്‍ മരിച്ചു

LATEST NEWS

ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ച്‌ കയറി : ഒരാള്‍ മരിച്ചു

Published

on

ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച്‌ കയറി. ആയിരത്തോളം പേരാണ് ഇരച്ചു കയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. പൊലീസ് അവ നിര്‍വീര്യമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച്‌ കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു.

Continue Reading

Latest News