Connect with us
Malayali Express

Malayali Express

ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍: ജനുവരി 23, ശനിയാഴ്ച

USA

ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍: ജനുവരി 23, ശനിയാഴ്ച

Published

on


(ജോര്‍ജ്ജ് ഓലിക്കല്‍)

ന്യൂയോര്‍ക്ക്: ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബിള്ക്കായി ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാം വാര്‍ഷികം നോര്‍ത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ
ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ജനുവരി 23ാം തീയതി ശനിയാഴ്ച രാവിലെ 11-മണിക്ക് സൂം ഫ്ളാറ്റ്ഫോമിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നോര്‍ത്ത് അമേരിയ്ക്കയിലെ ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യൂദയകാംഷികളെ യും
പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യയിലെയും അമേരിയ്ക്കയിലെയും സാമൂഹിക സാംസ്ക്കാരിക രഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
പൊതുസമ്മേളത്തില്‍ കോവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ വ്യക്തിത്വങ്ങളെ അനുസ്മരിക്കും. റിപ്പബിള്ക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്ക്കാരിക പരിപാടികളും, ദേശഭക്തി ഗാനങ്ങളും ആഘോഷങ്ങള്‍ക്ക് മികവേകും. പ്രസിഡന്‍റ് സുധ കര്‍ത്തായുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ കമ്മറ്റി രുപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, രാജന്‍ പടവത്തില്‍ 954 701 3200, ഷിബു വെണ്‍ന്മണി 224 419 1311, രാജു സക്കറിയ 914 403 7017, പ്രസാദ് ജേണ്‍ 407 401 1441, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, ഷീല ജോസഫ്, 845 548 4179, അലക്സ് മുരിക്കനാനി 914 473 0142

Continue Reading

Latest News