FOKANA
ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് – നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി : ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർമാരെയും റീജിയണൽ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു. മിനി സാജൻ ആണ് ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ റിലേഷൻസ് ചെയർ പേഴ്സൺ.ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ ആയി രമ ജോർജിനെയും തെരഞ്ഞെടുത്തതായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ.കല ഷഹി അറിയിച്ചു.പ്രമുഖ വനിത കോൺഗ്രസ് നേതാവും പി.എസ് സി. മെമ്പറുമായ സിമി റോസ് ബെൽ ജോൺ, സൂസി ജോയി, ദീപ്തി വിജയകുമാർ എന്നിവറീ ഇന്റർനാഷണൽ കമ്മിറ്റി മെമ്പർമാരായും തെരെഞ്ഞെടുത്തു. വിവിധ റീജിയയാണുകളിലെ യൂണിറ്റ് കോർഡിനേറ്റർമാരുടെയും കമ്മിറ്റി അംഗങ്ങളുടെയും നിയമനങ്ങൾ നടന്നു വരികയാണെന്നും കല ഷഹി അറിയിച്ചു. ഫൊക്കാന നാഷണൽ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങൾ നടന്നത്.
ഡോ. കല ഷഹി ചെയർപേഴ്സൺ ആയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ലത പോൾ (ന്യൂയോർക്ക്), മേരി ഫിലിപ്പ് (ന്യൂയോർക്ക്) , മോണിക്ക സണ്ണി (ന്യൂജേഴ്സി), ഡോ. ബ്രിജിറ്റ് ജോർജ് (ചിക്കാഗോ),സൂസന് ചാക്കോ (ചിക്കാഗോ), മഞ്ജു ജോൺ (കാനഡ), ബിലു കുര്യൻ,(കാനഡ), രേവതി പിള്ള (ബോസ്റ്റൺ), തൃഷ സദാശിവൻ (ഫ്ലോറിഡ), ഡോ. മഞ്ജു സാമുവേൽ (ഫ്ലോറിഡ),സുനിത ഫ്ലവർഹിൽ(ഫ്ലോറിഡ) എന്നിവർ അംഗംങ്ങളാണ്.
നാഷണൽ കമ്മിറ്റി അംഗംങ്ങളായി ലീല ജോസഫ് (ചിക്കാഗോ), ഡെയ്സി തോമസ് , മേരിക്കുട്ടി മൈക്കിൾ, ഉഷ ചാക്കോ (മൂവരും ന്യൂയോർക്ക്),പ്രിയ നായർ, ഫെമിൻ ചാൾസ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്കർ, ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുൺ, റീനമോൾ അലക്സ് (എല്ലാവരും വാഷിംഗ്ടൺ ഡി.സി), ഷൈൻ ആൽബർട്ട് കണ്ണമ്പള്ളി, മരിയ തോട്ടുകടവിൽ ( ഇരുവരും ന്യൂജേഴ്സി) റീനു ചെറിയാൻ (കാലിഫോർണിയ), എൽസി മരങ്ങോലി (ബോസ്റ്റൺ),സരൂപ അനിൽ (വെർജീനിയ) എന്നിവരെയും നിയമിച്ചു.
ഫൊക്കാന വിമെൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർമാരായും റീജിയണൽ കോർഡിനേറ്റർമാരായും തെരെഞ്ഞെടുക്കപ്പട്ട വനിത നേതാക്കന്മാരെ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമനഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു. ഫൊക്കാന വിമൻസ് ഫോറത്തിന്റെ എല്ലാ കർമ്മ പരിപാടികൾക്കും വിജയാശംസകൾ നേർന്ന ഫൊക്കാന നേതാക്കന്മാർ വിമൻസ് ഫോറത്തിന്റെ എല്ലാ സംരംഭങ്ങൾക്കും ഫൊക്കാന ഭരണ സമിതിയുടെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ജനുവരി 23 നു ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക പ്രവർത്തനോട്ഘാടനം വെർച്വൽ ആയി സൂം മീറ്റിംഗിലൂടെ നടത്തുന്നതായിരിക്കും. മന്തി കെ.കെ. ശൈലജ ടീച്ചർ മുഖ്യാഥിതിയാകുന്ന പ്രവർത്തനോദ്ഘാടന ചടങ്ങിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് വിമൻസ് ഫോറം ചെയർ പേഴ്സൺ അറിയിച്ചു.

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്

ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ
-
INDIA7 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA7 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA7 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA7 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA7 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA7 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു