USA
ഗീതാജ്ഞലി റാവു ടൈം മാഗസിന്റെ കിഡ് ഓഫ് ദി ഇയർ

പി പി ചെറിയാൻ
കൊളറാഡൊ ∙ ടൈം മാഗസിൻ ഈ വർഷത്തെ കിഡ് ഓഫ് ദ ഇയർ ആയി ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞയും ഇൻവെന്ററുമായ ഗീതാജ്ഞലി റാവു (15) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ഇന്ത്യൻ വംശജയായ ഒരു കുട്ടിയെ ആദ്യമായാണ് കിഡ് ഓഫ് ദ ഇയർ ആയി ആയി ടൈം മാഗസിൻ തിരഞ്ഞെടുക്കുന്നത്.
കുടിവെള്ളത്തിലെ ലെഡിന്റെ അംശം കണ്ടെത്തുന്നതിനാവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും ഇന്റർനെറ്റ് സൈബർ ബുളിയാങ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാജ്ഞലിയെ ഈ പ്രത്യേക അംഗീകാരത്തിനർഹയാക്കിയത്.
2005 ൽ കൊളറാഡോയിലാണ് ഗീതാജ്ഞലി ജനിച്ചത്. 10 വയസ്സ് മുതൽ തന്നെ ഗവേഷണ രംഗത്ത് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നു. 2017 ൽ ഡിസ്കവറി എജ്യുക്കേഷൻ 3 എം യങ് സയന്റിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു.
യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിലും നിരവധി രംഗങ്ങളിൽ ഗവേഷണം നടത്തിവരുന്നുണ്ട്. 2018 ൽ പ്രസിഡന്റ്സ് എൻവയൺമെന്റൽ യൂത്ത് അവാർഡും ലഭിച്ചിരുന്നു. സംഗീത ഉപകരണങ്ങൾ അഭ്യസിക്കുന്നതിലും ഗീതാജ്ഞലി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൈലറ്റ് ലൈസെൻസ് ലഭിക്കുന്നതിനുള്ള പരിശീലനവും നടത്തിവരുന്നു.
-
KERALA14 hours ago
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം
-
KERALA14 hours ago
ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി
-
KERALA16 hours ago
യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA16 hours ago
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും
-
KERALA16 hours ago
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും
-
INDIA17 hours ago
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
-
INDIA17 hours ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
-
KERALA17 hours ago
അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും : മന്മോഹന് സിങ്