Connect with us
Malayali Express

Malayali Express

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 96.08 ശതമാനമായി

INDIA

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 96.08 ശതമാനമായി

Published

on

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 2.50 ലക്ഷത്തിലേയ്ക്ക് കുറയുകയാണ്. 179 ദിവസത്തിന് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 2.54 ലക്ഷമായി (2,54,254) കുറഞ്ഞു. 2020 ജൂലൈ 6ന് ചികിത്സയിലുള്ളവരുടെ എണ്ണം 2,53,287 ആയിരുന്നു.

കഴിഞ്ഞ 35 ദിവസമായി ദിവസേനയുള്ള രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. ആകെ രോഗമുക്തരുടെ എണ്ണം 99 ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 98,83,461 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നിരക്ക് 96.08 ശതമാനമായി വര്‍ധിച്ചു.

Continue Reading

Latest News