Connect with us
Malayali Express

Malayali Express

സയ്യിദ് മുഷ്താഖ് അലി ട്രോഫി : ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കും, സഞ്ജു നയിക്കും

LATEST NEWS

സയ്യിദ് മുഷ്താഖ് അലി ട്രോഫി : ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കും, സഞ്ജു നയിക്കും

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍താരം സഞ്ജു സാംസണാണ്. സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.

ക്യാപ് നല്‍കി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു. വാതുവെപ്പ് ആരോപണത്തെത്തുടര്‍ന്ന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ആജീവനാന്ത വിലക്കാണ് ആദ്യം ഏര്‍പ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓംബുഡ്‌സ്മാനില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്ന് കാലാവധി കുറക്കുകയായിരുന്നു.

ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്‌ക്കെതിരെയും 15 ന് ഡല്‍ഹിക്കെതിരെയും കളിക്കും.

Continue Reading

Latest News