GULF
കുവൈത്തിലേക്ക് മനുഷ്യക്കടത്ത് : ബംഗ്ലാദേശ് എം.പിയുടെ 617 ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ പ്രതിയായ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗത്തിെന്റ 617 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ധാക്കയിലെ പ്രത്യേക ക്രിമിനല്‍ കോടതി ജഡ്ജി കെ.എം. അംറുല്‍ ഖൈഷ് ആണ് ഉത്തരവിട്ടത്. ഇൗ അക്കൗണ്ടുകളില്‍ 15 മുതല്‍ 17 ദശലക്ഷം ഡോളര്‍ വരെ പണമുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ഭൂരിഭാഗവും കുവൈത്തിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തിലൂടെ സമ്ബാദിച്ചതാണ്. അതേസമയം, ബംഗ്ലാദേശി എം.പിയുടെ ഭാര്യ, മകള്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു.
മൂന്ന് ബംഗ്ലാദേശികള്‍ കുവൈത്തിലേക്ക് കൊണ്ടുവന്നത് 20,000 തൊഴിലാളികളെയാണ്. 50 ദശലക്ഷം ദീനാറിെന്റ മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശക്തമാവുേമ്ബാള് കുരുക്ക് മുറുകുന്നത് ഇരുരാഷ്ട്രങ്ങളിലെയും പ്രമുഖര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ്. 018ല്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ച മുഹമ്മദ് ഷാഹിദ് അല്‍ ഇസ്ലാം ആണ് കേസിലെ മുഖ്യപ്രതി.
സര്‍ക്കാര്‍ ശുചീകരണ കരാര്‍ തൊഴിലാളികളായി വന്ന ഇവര്‍ക്ക് കരാറില്‍ പറഞ്ഞിരുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണ് ശമ്ബളമായി ലഭിച്ചിരുന്നത്. ഒരാളില്‍നിന്ന് ശുചീകരണ തൊഴിലാളിയുടെ വിസക്ക് 1800 മുതല്‍ 2200 ദീനാര്‍ വരെയാണ് റാക്കറ്റ് വാങ്ങിയിരുന്നത്. ഡ്രൈവര്‍ വിസ 2500 മുതല്‍ 3000 വരെ ദീനാറിനാണ് വിറ്റിരുന്നത്.
-
INDIA5 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA5 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA5 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA5 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA5 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA5 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA5 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA5 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു