Connect with us
Malayali Express

Malayali Express

വൈ​ദ്യു​തി, ജ​ല​നി​ര​ക്ക് ​വ​ര്‍​ധ​ന നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ശൂ​റ കൗ​ണ്‍​സി​ല്‍

GULF

വൈ​ദ്യു​തി, ജ​ല​നി​ര​ക്ക് ​വ​ര്‍​ധ​ന നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ശൂ​റ കൗ​ണ്‍​സി​ല്‍

Published

on

മ​സ്​​ക​ത്ത് ​: വൈ​ദ്യു​തി, ജ​ല​നി​ര​ക്ക്​ വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ശൂ​റ കൗ​ണ്‍​സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി ഒ​ന്ന്​ മു​ത​ലാ​ണ്​ നി​ര​ക്കു​വ​ര്‍​ധ​ന​ ന​ട​പ്പാ​ക്കാ​നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ധ​ന​കാ​ര്യ ച​ട്ട​ക്കൂ​ട്​ പ്ര​കാ​രം, വൈ​ദ്യു​തി മേ​ഖ​ല​യു​ടെ പു​നഃ​ക്ര​മീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ നി​ര​ക്കു വ​ര്‍​ധ​ന​ നീ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ശൂ​റ കൗ​ണ്‍​സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്.

വൈ​ദ്യു​തി, ജ​ല മേ​ഖ​ല​യി​ലെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ചെ​ല​വു​ക​ള്‍ കു​റ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ഇൗ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വേ​ത​നം പു​ന​ര്‍​നി​ര്‍​ണ​യം ചെ​യ്യ​ണ​മെ​ന്നും ശൂ​റ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​റു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന വൈ​ദ്യു​തി, ജ​ല ക​മ്ബ​നി​ക​ളു​ടെ ഉ​ല്‍​​പാ​ദ​ന, വി​ത​ര​ണ ചെ​ല​വു​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്ത​ണം. ഒ​പ്പം ഈ ​മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ ക​മ്ബ​നി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വും നി​ര്‍​ണ​യി​ക്ക​ണം. വൈ​ദ്യു​തോ​ല്‍​പാ​ദ​ന ക​മ്പ​നി​ക​ളു​മാ​യു​ള്ള ഉ​ല്‍​പാ​ദ​ന ക​രാ​റു​ക​ളും ധാ​ര​ണ​ക​ളും പു​ന​ര​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും ശൂ​റ കൗ​ണ്‍​സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്‌​ മാ​ത്രം ഉ​ല്‍​പാ​ദ​ന​മെ​ന്ന രീ​തി​യി​ലേ​ക്കാ​ണ്​ ക​രാ​റു​ക​ള്‍ പു​ന​ര​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക വ​ഴി വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ ചെ​ല​വു​ക​ള്‍ കു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ശൂ​റ കൗ​ണ്‍​സി​ല്‍ വി​ല​യി​രു​ത്തി. ചെ​യ​ര്‍​മാ​ന്‍ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ന്‍ ഹി​ലാ​ല്‍ മ​അ്​​വാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ ശൂ​റ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്.

Continue Reading

Latest News