Connect with us
Malayali Express

Malayali Express

റഷ്യന്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

international

റഷ്യന്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

Published

on

കോവിഡ് വാക്സിന്‍ സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വി സ്വീകരിക്കാന്‍ പുടിന്‍ തയാറെടുക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ സ്റ്റേറ്റ് ടിവി ചാനലിനോട് വ്യക്തമാക്കി.

താന്‍ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുമെന്നും, തീരുമാനം എടുത്തുകഴിഞ്ഞതായും, എല്ലാ ഔപചാരിക നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കിയതായി വക്താവ് പറഞ്ഞു.

റഷ്യ നിര്‍മ്മിച്ച സ്പുട്നിക് വി വാക്സിന്‍ ഉപയോഗിച്ച് റഷ്യ ഡിസംബറില്‍ തന്നെ വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചിരുന്നു.

Continue Reading

Latest News