Connect with us
Malayali Express

Malayali Express

ഫ്രാൻസ് യാത്രാവിലക്ക് നീക്കി, ജല-വ്യോമ-റോഡ് ഗതാഗതം ഇന്നു പുനഃരാരംഭിക്കും

EUROPE

ഫ്രാൻസ് യാത്രാവിലക്ക് നീക്കി, ജല-വ്യോമ-റോഡ് ഗതാഗതം ഇന്നു പുനഃരാരംഭിക്കും

Published

on


ടോമി വട്ടവനാൽ

ലണ്ടൻ∙ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രാമാർഗങ്ങളും മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയ ഫ്രാൻസ് ഇന്നു രാവിലെ മുതൽ അതിർത്തികൾ തുറക്കും. ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദം സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു ഞായറാഴ്ച മുന്നറിയിപ്പില്ലാതെ ഫ്രാൻസ് അതിർത്തി അടച്ചത്. വ്യോമഗതാഗതവും റെയിൽ സർവീസും ഫെറികളും നിലച്ചതോടെ ക്രിസ്മസ് കാലത്ത് ഇരുരാജ്യങ്ങളിലും ആളുകൾ ഒരുപോലെ വലഞ്ഞു. ഡോവർ ഉൾപ്പെടെയുള്ള പോർട്ടുകളിൽ ആയിരക്കണക്കിനു ട്രക്കുകളാണ് റോഡുകളിൽ നിറഞ്ഞത്. ഡോവറിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനും ഇത് വഴിതെളിച്ചു. ഇപ്പോഴും മൂവായിരത്തോളം ട്രക്കുകൾ ലോഡുമായി ഇംഗ്ലീഷ് ചാനൽ കടക്കാൻ കെന്റിൽ കാത്തുകിടക്കുകയാണ്.
ഫ്രഞ്ച് സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തെത്തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാർക്കോണുമായി ടെലിഫോണിൽ ചർച്ചനടത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇന്നലെ ഫ്രഞ്ച് അധികൃതരുമായി ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി നടത്തിയ തുടർ ചർച്ചകളിലാണ് പ്രശ്നപരിഹാരമുണ്ടായത്.

ഇന്നുമുതൽ കോവിഡ് പി.സി.ആർ. ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാകുന്ന ഡ്രൈവർമാർക്ക് ട്രക്കുമായി യാത്ര തുടരാം. വ്യാപകമായി ഡ്രൈവർമാരെ ടെസ്റ്റിങ്ങിന് വിധേയരാക്കാൻ മിലിട്ടറി യൂണിറ്റും ട്രാക്ക് ആൻഡ് ട്രേസ് ടീമും ഡോവറിൽ ഊർജിത ശ്രമത്തിലാണ്. ഡ്രൈവർമാരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന പരിശോധനാഫലം കാണിച്ചാൽ അതിർത്തി കടക്കാം.

വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള ഡ്രൈവർമാരാണ് ഫ്രഞ്ച് സർക്കാരിന്റെ പെട്ടെന്നുള്ള നടപടിയിൽ വഴിയിൽ കുടുങ്ങിയത്. ഇന്നുമുതൽ ഗതാഗതം പുനരാരംഭിച്ചാലും ഇവരിൽ പലർക്കും ക്രിസ്മസിനു മുമ്പ് നാട്ടിലെത്താൻ കഴിഞ്ഞേക്കില്ല.

ബസ്,ട്രെയിൻ ഡ്രൈവർമാർ, ഹെൽത്ത് വർക്കർമാർ, ഫിഷിങ് ക്രൂ, കോവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കും പിസിആർ പരിശോധനാ റിസൽട്ടുമായി ഫ്രാൻസിലേക്ക് യാത്രചെയ്യാൻ അനുമതി ആയിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News