Connect with us
Malayali Express

Malayali Express

ക്രിസ്മസിന് സംഗീതാര്‍ച്ചനയുമായി കുമ്പിള്‍ ക്രിയേഷന്‍സിന്റെ “വചനത്തിന്‍ നിറകുടം”

EUROPE

ക്രിസ്മസിന് സംഗീതാര്‍ച്ചനയുമായി കുമ്പിള്‍ ക്രിയേഷന്‍സിന്റെ “വചനത്തിന്‍ നിറകുടം”

Published

on

ബര്‍ലിന്‍∙ ക്രിസ്മസ് സീസണുകള്‍ കാരള്‍ ഗാനങ്ങള്‍ കൊണ്ടും മെലഡി ഗാനങ്ങളാലും സംഗീതമയമാവുമ്പോള്‍ സന്തോഷത്തിന്റെ പ്രതീക്ഷയുടെ പുതുമയുടെ തലങ്ങളിലേയ്ക്കാണ് നയിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളില്‍ പുതുഗാനങ്ങളുടെ ഒരു വലിയ ശ്രേണി തന്നെ ഉണ്ടാകാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ 32 വര്‍ഷമായി സംഗീതലോകത്തു നിലയുറപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് സംഗീത പ്രേമികള്‍ക്ക് സമര്‍പ്പിക്കുന്ന നല്ലൊരു പുതുമയാര്‍ന്ന വ്യത്യസ്തമായ ഒരു ക്രിസ്മസ് ഉപഹാരം “വചനത്തിന്‍ നിറകുടം” എന്ന സംഗീത ആല്‍ബം ഉണ്ണിയേശുവിന് ഒരു സംഗീതാര്‍ച്ചന കൂടിയാണ്. മനസിന്റെ മടിത്തട്ടില്‍ ചേക്കേറുന്ന വരികളും നാവിന്‍ തുമ്പില്‍ തുടിക്കുന്ന ഈണവും ഹൃദയത്തില്‍ അലിയുന്ന ആലാപനവും സ്വര്‍ഗീയ സംഗീതം പൊഴിക്കുന്ന ഓര്‍ക്കസ്ട്രേഷനും കൊണ്ട് അതിവിശിഷ്ടമായ ഒരു ക്രിസ്മസ് മെലഡി യു ട്യൂബിലൂടെ റിലീസ് ചെയ്ത ദിവസം തന്നെ സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രമോഷനുകളാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഏറ്റവും വലിയ ചലഞ്ച്. അത്തരത്തില്‍ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയ വചനത്തില്‍ നിറകുടം എന്ന ആല്‍ബം ഇപ്പോള്‍ വൈറലാവുകയാണ്.

2019 ല്‍ വിജയഗാഥയിലേക്കു നയിച്ച ശ്രേയകുട്ടി ആലപിച്ച ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍ എന്ന ക്രിസ്മസ് ഗാനം ശ്രോതാക്കള്‍ നെഞ്ചിലേറ്റിയതിന്റെ പ്രചോദനത്തില്‍ ഇത്തവണയും വേറിട്ട രീതിയില്‍ തന്നെയാണ് ആല്‍ബം അണിയറ ശില്‍പ്പികള്‍ ഒരുക്കിയത്.
യൂറോപ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനും നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവുമായ ജോസ് കുമ്പിളുവേലില്‍ എഴുതിയ വരികള്‍ക്ക് പുതുതലമുറയിലെ സംഗീതസംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലിയുടെ പുതുമയാര്‍ന്ന ഈണത്തില്‍, മനസ്സിനിണങ്ങുന്ന ചേരുവയോടെ ബിനു മാതിരംപുഴയുടെ ഭക്തിയാര്‍ന്ന ഓര്‍ക്കസ്ട്രേഷനില്‍ പ്രശസ്ത പിന്നണി ഗായിക അതിമനോഹരമായി സിസിലി ആലപിച്ച “വചനത്തിന്‍ നിറകുടം” എന്ന ആല്‍ബം ക്രിസ്മസിന്റെ എല്ലാ ഭാവങ്ങളും ചേര്‍ത്താണ് കലാസ്നേഹികള്‍ക്കായി സമര്‍പ്പിച്ചത്.
ഫ്ളൂട്ട് രാജേഷ് ചേര്‍ത്തലയും വയലിന്‍ ഫ്രാന്‍സിസ് സേവ്യറും ആണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്.മ്യൂസിക് ലോഞ്ച് ചെനൈ്ന, മെട്രോ കൊച്ചി എന്നിവിടങ്ങളിലെ സ്ററുഡിയോയിലാണ് റെക്കോര്‍ഡിങ് നടന്നത്. തൃശൂരിലെ എസ്എം സ്ററുഡിയോസില്‍ അഭിജിത് കെ ശ്രീധറാണ് ഗാനത്തിന്റെ ഫൈനല്‍ മിക്സിംഗ് നടത്തിയത്. ഷാന്റി ആന്റണിയുടെ സംവിധാനത്തില്‍ ക്യാമറ സജിത് എംആറും വിഡിയോ എഡിറ്റിങ് വിജിത് പൂല്ലൂക്കരയുമാണ് നടത്തിയിരിക്കുന്നത്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍ ഷീന എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചത്.
https://www.youtube.com/watch?v=FKQtx6_FDks
കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവത്തില്‍ ഉഴലുന്ന ജീവിതങ്ങള്‍ക്ക് ഇത്തവണത്തെ ക്രിസ്മസിന് നല്ലൊരു ട്രീറ്റ് ആയി വചനത്തിന്‍ നിറകുടം എന്ന സംഗീത ഉപഹാരം ക്രിസ്മസിന്റെ ചൈതന്യം പകര്‍ന്ന് സമുന്നതമായി മാറുമെന്നാണ് കലാലോകം വിലയിരുന്നുന്നത്.

Continue Reading

Latest News