EUROPE
സേവനം യുകെ സമാഹരിച്ച 4.39 ലക്ഷം രൂപ നക്ഷത്രക്ക് കൈമാറി

ലണ്ടൻ∙ രക്താർബുദം ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വടക്ക് നന്ദനത്തിൽ ബിജു കുമാറിന്റെയും രഞ്ജിനിയുടെയും മകൾ പത്തു വയസുകാരി നക്ഷത്രയെ സഹായിക്കുവാൻ സേവനം യുകെ 4463 പൗണ്ട് (4,39,159.20 രൂപയുടെ ചെക്ക് ) നൽകി. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റായ സേവനം യുകെ ചാരിറ്റിയിലൂടെ സമാഹരിച്ച തുക നക്ഷത്രയുടെ എറണാകുളത്തെ വാടക വീട്ടിലെത്തിയാണു കൈമാറിയത്. സാമൂഹിക പ്രവർത്തകൻ സംഗീതിന്റെയും സേവനം യുകെ പ്രതിനിധി അനീഷ് സദാനന്ദന്റെയും സാന്നിധ്യത്തിൽ മുൻ ശിവഗിരി മഠം സെക്രട്ടറി ബ്രഹ്മശ്രീ ഋതം ബരാനന്ദ സ്വാമിജിയും ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമിജിയും കൂടി ചെക്ക് നക്ഷത്രയുടെ അച്ഛൻ ബിജു കുമാറിന് കൈമാറി.
ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ യുകെയിലെ 2020 നമ്പർ യൂണിറ്റായ സേവനം യുകെയുടെ പല മേഖലകളിലും യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ അഞ്ചു വർഷകാലമായി നടത്തി വരുന്നത്. കൊറോണ എന്ന മഹാമാരിയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്തും യുകെയിലും ലോകമെമ്പാടുമുള്ള നല്ല മനസ്സുകളുടെ സഹായത്തോട് കൂടിയാണ് ഇത്രയും തുക സേവനം യുകെക്ക് സമാഹരിക്കാൻ കഴിഞ്ഞത്.
സേവനം യുകെയുടെ ഈ ചാരിറ്റി പ്രവർത്തനത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഉള്ള നന്ദിയും കടപ്പാടും ഇതിനു നേതൃത്വവം നൽകിയ ഡോ ബിജു പെരിങ്ങത്തറ, സതീഷ് കുട്ടപ്പൻ, സജീഷ് ദാമോദരൻ. അനിൽകുമാർ രാഘവൻ., അനിൽ ശശിധരൻ, വിശാൽ സുരേന്ദ്രൻ, ബൈജു പാലയ്ക്കൽ എന്നിവർ സേവനം യു കെക്ക് വേണ്ടി അറിയിക്കുന്നു .
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു