EUROPE
2020 ഇറ്റലിയിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ വർഷം

വിപിൻ ജോസ് അർത്തുങ്കൽ
റോം∙ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ വാർഷിക മരണസംഖ്യ രേഖപ്പെടുത്തിയ വർഷമായി മാറുകയാണ് 2020. ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്കനുസിച്ച് ഈ വർഷം ഏഴു ലക്ഷത്തിലധികം മരണങ്ങളാണ് ഇതുവരെ ഇറ്റലിയിൽ നടന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടമായ 1944ൽ ആണ് ഇതിനു മുൻപ് കൂടുതൽ മരണങ്ങൾ സംഭവിച്ചത്. 2020 അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ മരണസംഖ്യയിൽ ഇനിയും വർധനയുണ്ടാകും.
കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ ഫലമായുണ്ടായ മരണങ്ങളാണ് ഈ വർഷം വാർഷികമരണ നിരക്കിൽ റെക്കോർഡു വർദ്ധനയ്ക്ക് കാരണം.2019 ൽ രാജ്യത്ത് 6,47,000 പേരാണ് മരണമടഞ്ഞത്. ഇറ്റാലിയൻ ജനസംഖ്യയുടെ ശരാശരി പ്രായം 43 ൽ നിന്ന് 45 ആയി ഉയർന്നതായും ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.
നിലവിൽ ഇറ്റലിയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം 5039637 ആണ്. വിദേശിയരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 43480 പേരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
-
INDIA3 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA3 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA3 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA3 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA3 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA3 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA3 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA3 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു