EUROPE
ക്രിസ്മസ് കാരൾ ഗാനം വൈറലാകുന്നു

ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .∙ ക്രിസ്തീയ സംഗീത ശാഖയെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറുന്ന നാളുകളാണ് ക്രിസ്മസ് ദിനങ്ങൾ. മലയാളത്തിലെ ഏറെ പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങളിൽ ഏറെയും ഓരോ ക്രിസ്മസ് നാളുകളിൽ പുറത്തിറങ്ങിയിട്ടുള്ളവയും ആണ്. ഈ നിരയിലേക്ക് ഇത്തവണത്തെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ലോകമലയാളികൾക്ക് ക്രിസ്മസ് സമ്മാനമായി എം.ജി ശ്രീകുമാറും സംഗീത സംവിധായകരായ ബേണി ഇഗ്നറ്ഷ്യസുമാരിലെ ബേണിയും ക്രിസ്തീയ ഭക്തിഗാന രചനാരംഗത്ത് പ്രശസ്തമായ അനേകം ഗാനങ്ങൾ രചിച്ചിട്ടുള്ള ഷെവ പ്രീമുസ് പെരിഞ്ചേരിയും ലോകമെമ്പാടുമുള്ള മലയാളികളെ ഓൺലൈനിൽ സംഗീതം അഭ്യസിപ്പിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലിയും ചേർന്നൊരുക്കുന്ന മനോഹരമായ ഈ കാരൾ ഗാനം ആലപിച്ചിരിക്കുന്നത് ട്യൂട്ടേഴ്സ് വാലിയിൽ സംഗീതം അഭ്യസിക്കുന്ന പ്രായഭേദമന്യേയുള്ള പ്രതിഭകൾ ആണ്.
ക്രിസ്മസ് കാരൾ സർവീസുകൾക്കും മത്സരങ്ങൾക്കും ക്രിസ്മസ് രാത്രിയിൽ പള്ളികളിൽ ആലപിക്കാനാവുന്ന വിധത്തിലും തയാറാക്കിയിരിക്കുന്ന ഈ മനോഹര ഗാനം ഇതിനോടകം തന്നെ ഏറെ പ്രതീക്ഷയോടെ ആണ് എല്ലാവരും കാത്തിരിക്കുന്നത്. ക്രിസ്മസിന്റെ സന്തോഷം ഉള്ളിൽ നിറക്കുന്ന വിധത്തിൽ വളരെ മനോഹരമായണ് ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ സംഗീത സംവിധായകരായ ബേണി ടാൻസൺ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓണകാലത്തും കോവിഡ് ദുരിതത്തിൽ വലയുന്ന മനുഷ്യർക്ക് ആശ്വാസമായും ട്യൂട്ടേഴ്സ് വാലിയുടെ കുട്ടികൾ എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആലപിച്ച പാട്ടുകൾ മാധ്യമ ശ്രദ്ധയും ഒട്ടേറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടു തന്നെ ലോകരക്ഷകന്റെ പിറവിക്കായി കാത്തിരിക്കുന്ന മനസ്സുകളിലേക്ക് ഈ കോവിഡ് കാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും കുളിർമഴ പെയ്യിക്കാൻ ഈ പുതു പൂത്തൻ ക്രിസ്മസ് പാട്ടിനു കഴിയും എന്ന പ്രതീക്ഷയിൽ ആണ് ട്യൂട്ടേഴ്സ് വാലിയുടെ ഡയറക്റ്റർ ആയ ലണ്ടനിലെ നോർഡി ജേക്കബ്. ട്യൂട്ടേഴ്സ് വാലിയിലെ പ്രശസ്ത സംഗീത അധ്യാപകരായ റീഥ്വിക്ക് അശോക് , നീന സി. ടി. സജിതാ ബിനു ,ശ്രുതി നവീൻ , സുബിൻ കളത്തിൽ , ശശിധരൻ പട്ടുവം , നിർമല ഷിറ്റോ , രാജലക്ഷ്മി എന്നിവരാണ് വിദ്യാർഥികളെ പാട്ടു പരിശീലിപ്പിച്ചു പാടുവാൻ പ്രാപ്തരാക്കിയത് എന്നത് അഭിനന്ദനാർഹമാണ്.ഏകോപനം നടത്തിയത് നിർമല ഷിറ്റോ ആണ് .
-
INDIA5 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA5 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA5 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA5 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA5 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA5 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA5 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA5 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു