EUROPE
ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം “കൊമ്പൻ വൈറസ് “

ലണ്ടൻ : ലോക്ഡൗണിനിടയിലും ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം “കൊമ്പൻ വൈറസ് ” എത്തുന്നു. വൈറസുകളിലെ കൊമ്പൻ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന,ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി കൊറോണയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഹ്രസ്വ ചിത്രം “കൊമ്പൻ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായി പൂർത്തിയായി .
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലോക്ഡൗൺ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. ബി ക്രിയേറ്റിവിന്റെ ബാനറിൽ കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത് വിനീത് പണിക്കർ ആണ്. ഷൈനു മാത്യൂസ് ചാമക്കാല നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര നടൻ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയിൽ , ഡോക്ടർ ഷൈനി സാനു ,സീമാ സൈമൺ,മേരി ബ്ലസ്സൺ കോലഞ്ചേരി, സാജൻ മാടമന, ജിജു ഫിലിപ്പ് സൈമൺ, ഒപ്പം ജിയാ സാറാ സൈമൺ, ആൻഡ്രിയ സാജൻ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അണിചേരുന്നു.സംഗീതം ബിനോയ് ചാക്കോ.
കോവിഡിന് മുൻപ് വിദേശ രാജ്യങ്ങളിൽ മക്കളെ സന്ദർശിക്കാൻ എത്തി അവിടെപ്പെട്ടു പോയ മാതാപിതാക്കളുടെ കയ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികൾക്കിടയിൽ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പൻ വയറസ് കൈകാര്യം ചെയ്യുന്ന പ്രമേയം. നടൻ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പൻ വയറസിലെ പൗലോസ് എന്ന കഥാപാത്രം.
സംവിധായകനും നിർമ്മാതാവും കൂടാതെ യുകെയിൽ നിന്ന് അഭിനയിച്ചിരിക്കുന്നവരൊക്കെ യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു.പുതു വർഷത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
-
KERALA14 hours ago
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം
-
KERALA15 hours ago
ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി
-
KERALA16 hours ago
യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA16 hours ago
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും
-
KERALA17 hours ago
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും
-
INDIA17 hours ago
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
-
INDIA17 hours ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
-
KERALA17 hours ago
അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും : മന്മോഹന് സിങ്