Connect with us
Malayali Express

Malayali Express

നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍.., വിമര്‍ശനങ്ങള്‍ക്കുള്ള പൃഥ്വി ഷായുടെ മറുപടി ഇതാണ്..

LATEST NEWS

നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍.., വിമര്‍ശനങ്ങള്‍ക്കുള്ള പൃഥ്വി ഷായുടെ മറുപടി ഇതാണ്..

Published

on

അഡ്ലെയ്ഡ്:ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ പ്രകടത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ നേര്‍ക്ക് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടിയുമായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുടെയാണ് ഷാ തിരിച്ചടിച്ചിരിക്കുന്നത്.

രണ്ട് ഇന്നിങ്സുകളിലും ക്ലീന്‍ ബൗള്‍ഡ് ആയാണ് താരം പുറത്തായത്. ഷായുടെ പ്രകടനത്തില്‍ സാങ്കേതികപ്പിഴവുണ്ടെന്നും അടുത്ത മത്സരത്തില്‍ കളിപ്പിക്കരുതെന്നും മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറര്‍ അഭിപ്രായപ്പെട്ടിരുന്നു. ആരാധകരും കടുത്ത ഭാഷയിലാണ് വിമര്‍ശം ഉയര്‍ത്തിയത്.

ഇതിന് പിന്നാലെയാണ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തത്. ‘നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നില്‍ നിന്ന് ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നും അവര്‍ക്ക് കഴിയിലെ്ന്നുമാണ് അതിന്റെ അര്‍ത്ഥം…’ പൃഥ്വി കുറിച്ചു.

Continue Reading

Latest News