Connect with us
Malayali Express

Malayali Express

മെസിക്ക് പെലെയുടെ അഭിനന്ദനം

SPORTS

മെസിക്ക് പെലെയുടെ അഭിനന്ദനം

Published

on

ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന തന്റെ റെക്കോഡിനൊപ്പമെത്തിയ ലയണല്‍ മെസിക്ക് ഇതിഹാസ താരം പെലെയുടെ അഭിനന്ദനം.
സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ വലന്‍സിയയ്ക്കെതിരേ നടന്ന മത്സരത്തിനിടെയാണു ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി റെക്കോഡിട്ടത്. വലന്‍സിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ വലകുലുക്കിയതോടെ മെസി ബാഴ്സയ്ക്കു വേണ്ടി നേടുന്ന ഗോളുകളുടെ എണ്ണം 643 ആയി. 17 സീസണുകളിലായി നടന്ന 748 കളികളില്‍ നിന്നാണ് മെസി 643 ഗോളുകളടിച്ചത്്.

വലന്‍സിയ ഗോള്‍ കീപ്പര്‍ ജാമു ഡൊമെനച്ച് മെസിയുടെ പെനാല്‍റ്റി തടുത്ത് മിനിറ്റുകള്‍ക്കു ശേഷമാണു തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ വീണത്്. ഡൊമെനച്ച് തട്ടിയിട്ട പന്ത് കിട്ടിയ പെദ്രി മെസിക്കു മറിച്ചു നല്‍കി. ഡൈവിങ് ഹെഡറിലൂടെയാണു മെസി പന്ത് വലയിലാക്കിയത്. ബ്രസീല്‍ ക്ലബ് സാന്റോസിനു വേണ്ടി കളിച്ചാണു പെലെ 643 ഗോളുകളുടെ റെക്കോഡിട്ടത്.

1974 ലാണു പെലെ സാന്റോസിനു വേണ്ടി അവസാന മത്സരം കളിച്ചത്. വലന്‍സിയ ബാഴ്സലോണയെ 2-2 നു സമനിലയില്‍ കുരുക്കി. ബാഴ്സയ്ക്കു വേണ്ടി മെസിയും അറാജുവും വലന്‍സിയയ്ക്കു വേണ്ടി ദികാബിയും മരിയോ ഗോമസും ഗോളടിച്ചു.

80 വയസുകാരനായ പെലെ ഇന്‍സ്റ്റഗ്രാമിലൂടെയാണു മെസിയെ അഭിനന്ദിച്ചത്. ” ഹൃദയത്തില്‍ സ്നേഹം നിറഞ്ഞു നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കലും വഴിമാറി ചിന്തിക്കാനാകില്ല. മെസി ഫുട്ബോള്‍ ലോകത്ത് ഇനിയും റെക്കോഡുകള്‍ കുറിക്കും”- പെലെ തുടര്‍ന്നു.

Continue Reading

Latest News