Connect with us
Malayali Express

Malayali Express

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ അതേ ദിവസം തന്നെ നാണക്കേടിന്റെ പടുകുഴിയിലും

SPORTS

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ അതേ ദിവസം തന്നെ നാണക്കേടിന്റെ പടുകുഴിയിലും

Published

on

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ അഭിമാനമുയര്‍ത്തിയ അതേ ദിവസം തന്നെയാണ് ടീം ഇന്ത്യ ഓസീസ് മണ്ണില്‍ നാണക്കേടിലേക്ക് കൂപ്പുകുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ടീമിലെ ഒരാള്‍ പോലും രണ്ടക്കം കടക്കാനാകാതെ പോയി. ടോപ് സ്‌കോറര്‍ 9 റണ്‍സ് നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ ടീമും ഏറ്റവും ചെറിയ റണ്‍സ് നേടിയ ടീമും ഇന്ത്യ തന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ 759 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി റെക്കോര്‍ഡിട്ടത്. വിരാട് കോഹ്ലി നയിച്ച ടീം ഇന്ത്യയ്ക്കായി കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറിയും കുറിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 759 റണ്‍സ് കുറിച്ച് റെക്കോര്‍ഡിട്ടത്.

കെഎല്‍ രാഹുല്‍ ഡബിള്‍ സെഞ്ചുറിക്ക് ഒരു റണ്‍സിന് അകലെ പുറത്തായി. 199 റണ്‍സാണ് രാഹുല്‍ അന്ന് നേടിയത്. പാര്‍ത്ഥീവ് പട്ടേലും സെഞ്ചുറി നേടിയിരുന്നു.

Continue Reading

Latest News