Connect with us
Malayali Express

Malayali Express

യോഹന്നാന്‍ സ്ററാലിൻ ഡാലസില്‍ കാറപകടത്തില്‍ മരിച്ചു

EUROPE

യോഹന്നാന്‍ സ്ററാലിൻ ഡാലസില്‍ കാറപകടത്തില്‍ മരിച്ചു

Published

on


ജോസ് കുമ്പിളുവേലിൽ

കൊളോൺ ∙ ജര്‍മനിയിലെ ആദ്യകാല മലയാളി യോഹന്നാന്‍ സ്ററാലിന്‍ അമേരിക്കയിലെ ഡാലസില്‍ കാറപകടത്തില്‍ മരിച്ചു. 79 വയസ്സായിരുന്നു. കൊല്ലം കുണ്ടറയ്ക്കടുത്ത് കുമ്പളമാണ് സ്വദേശം. സംസ്ക്കാരം പിന്നീട്.

ജര്‍മനിയിലുണ്ടായിരുന്ന കാലത്ത് മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന സ്ററാലിന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ചാരിറ്റി സംഘടനയായ സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്‍ഡര്‍ പ്രസിഡന്റ്, ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ സെക്രട്ടറി, കൊളോണ്‍ കേരളസമാജം മെമ്പര്‍ തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചിരുന്നു. ലുഫ്ത്താന്‍സയില്‍ ജോലിക്കാരനായിരുന്ന സ്ററാലിന്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു. മേരിദാസിയാണ് ഭാര്യ, രണ്ടു മക്കളുണ്ട്.
സ്ററാലിന്റെ വേര്‍പാടില്‍ ജര്‍മനിയിലെ മലയാളി സമൂഹം അനുശോചിച്ചു. ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്‍ഡര്‍,ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍, കൊളോണ്‍ കേരളസമാജം, സംഗീത ആര്‍ട്സ് ക്ലബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, പ്രവാസി ഓൺലൈൻ ,കെപിഎസി ജര്‍മനി തുടങ്ങിയ സംഘടനാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News